Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V Sivankutty

പി​എം ശ്രീ: ​മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​ന​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. എ​സ്എ​സ്കെ ഫ​ണ്ട് കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

സി​പി​ഐ​യു​ടെ സ​മ്മ​ർ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ മ​ന്ത്രി​മാ​ർ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ത്ത​യ​ച്ച​ത്.

പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും സം​സ്ഥാ​നം ഉ​പ​സ​മി​തി​യെ വ​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വാ​ക്കാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Kerala

സ്കൂ​ളു​ക​ളി​ൽ ഇ​നി വാ​യ​ന​യ്ക്കും ഗ്രേ​സ് മാ​ർ​ക്ക്; അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ വാ​യ​ന​യ്ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നാ​യാ​ണ് തീ​രു​മാ​നം.

വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ, ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വാ​യ​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ഞ്ചു മു​ത​ൽ 12 വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ത്രം വാ​യ​ന​യും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​യി ആ​ഴ്ച​യി​ൽ ഒ​രു പി​രീ​ഡ് മാ​റ്റി​വ​യ്ക്കും.

വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും കൈ​പ്പു​സ്ത​കം ത​യാ​റാ​ക്കു​ക​യും ചെ​യ്യും. ക​ലോ​ത്സ​വ​ത്തി​ൽ വാ​യ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ഇ​നം കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Kerala

മാ​ധ്യ​മ​വി​ല​ക്ക​ല്ല പോം​വ​ഴി; ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന​ത് അ​ന്വേ​ഷി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ധ്യ​മ​ങ്ങ​ളെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സ്‌​കൂ​ളി​ല്‍ പ്ര​ശ്‌​നം ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളെ ത​ട​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മാ​ധ്യ​മ​ങ്ങ​ളെ ഇ​റ​ക്കി​വി​ടേ​ണ്ട കാ​ര്യ​മി​ല്ല. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ പ​ല പ്ര​ശ്‌​ന​ങ്ങ​ളും പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളാ​ണ്.

മാ​ധ്യ​മ​വി​ല​ക്ക​ല്ല പോം​വ​ഴി. ആ​ല​പ്പു​ഴ കാ​ര്‍​ത്തി​ക​പ്പ​ള്ളി യു​പി സ്‌​കൂ​ലി​ല്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Kerala

മി​ഥു​ന്‍റെ മ​ര​ണം; മ​ന്ത്രി​മാ​രാ​യ ശി​വ​ൻ​കു​ട്ടി​യും ബാ​ല​ഗോ​പാ​ലും തേ​വ​ല​ക്ക​ര സ്‌​കൂ​ളി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച തേ​വ​ല​ക്ക​ര സ്‌​കൂ​ളി​ലെ​ത്തി മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ൻ​കു​ട്ടി​യും കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലും. മി​ഥു​ന് ഷോ​ക്കേ​റ്റ കെ​ട്ടി​ട​വും മ​ന്ത്രി​മാ​ർ നേ​രി​ട്ട് ക​ണ്ട് വി​ല​യി​രു​ത്തി.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​ര​ങ്ങ​ള്‍ മ​ന്ത്രി​മാ​ര്‍​ക്ക് വി​ശ​ദീ​ക​രി​ച്ച് ന​ല്‍​കി. മി​ഥു​ന്‍റെ വീ​ടും മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശി​ക്കും.

സ​ർ​ക്കാ​ർ മ​രി​ച്ച വി​ദ്യാ​ർ​ഥി​ക്കൊ​പ്പ​മാ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നെ​ന്നും മ​ന്ത്രി ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നു​ള്ള സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ഇ​ന്ന് ത​ന്നെ കൈ​മാ​റു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Kerala

സ്കൂ​ൾ സ​മ​യ​മാ​റ്റം; സ​മ​സ്ത​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ സ​മ​യ​മാ​റ്റ​ത്തി​ൽ സ​മ​സ്ത​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ കു​ട്ടി. സ​മ​സ്ത സ​മ​യം അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ൽ താ​ൻ പ​റ​ഞ്ഞ​ത് കോ​ട​തി​യു​ടെ നി​ല​പാ​ടാ​ണ്. ധി​ക്കാ​ര​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. സ​മ​രം ചെ​യ്യാ​ൻ ഏ​ത് സം​ഘ​ട​ന​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ൾ സ​മ​യ​മാ​റ്റ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ സ​മ​സ്ത അ​ധ്യ​ക്ഷ​ന്‍ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു. സ്കൂ​ൾ സ​മ​യ​മാ​റ്റം അം​ഗീ​ക​രി​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് വാ​ശി പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ ച​ർ​ച്ച​ക്ക് ത​യാ​റാ​യത് മാ​ന്യ​ത​യാ​ണ്. സ​മു​ദാ​യ​ത്തി​ന്‍റെ കൂ​ടി വോ​ട്ട് നേ​ടി​യാ​ണ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തെ​ന്ന് ഓ​ർ​ക്ക​ണം.

ച​ർ​ച്ച​ക്ക് വി​ളി​ച്ച​ത് മാ​ന്യ​മാ​യ ന​ട​പ​ടി​യാ​ണ്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യ ചി​ല പ്ര​തി​ക​ര​ങ്ങ​ൾ ചൊ​ടി​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

District News

മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യെ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​ക്കു നേ​രെ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. പി​എം​ശ്രീ പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ ഒ​പ്പു​വ​യ്ക്ക​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണു വ​ഴു​ത​ക്കാ​ടു വ​ച്ചു മ​ന്ത്രി​ക്കു നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്.

എ​ബി​വി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​യു.​ഈ​ശ്വ​ര​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ കാ​റി​നു​നേ​ര​രെ ചാ​ടാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു മാ​റ്റി.

Latest News

Up